2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഫോര്‍ ലൂപ് continue & break keywords

ഇടവേളയ്ക്കു ശേഷം നമുക്ക് തുടരാം.കഴിഞ്ഞ ക്ലാസ്സില്‍ ഫോര്‍ ലൂപ്പില്‍ ഉദാഹരണം നല്‍കുകയുണ്ടായി നമുക്ക് ഒന്ന് കൂടെ ഇത് പരിശോധിക്കാം

for c in range (1,10):
print c

for എന്ന കീ വേര്‍ഡ്‌ ഉപയോഗിച്ച് നേരത്തെ while ലൂപ് ചെയ്ത അതേ പ്രോഗ്രാം തന്നെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.while ലൂപ്പില്‍ ഒരു കണ്ടീഷന്‍ ആണ് നാം ലൂപ്പിന്‍റെ പ്രവര്‍ത്തനത്തിന് (ഉദാ: i<=10) ഉപയോഗിചെതെങ്കില്‍ ഇവിടെ ഒരു ചരം അഥവാ ഒരു variable ആണ് ലൂപ്പിനെ കന്ട്രോള്‍ ചെയ്യുന്നത്.അതുകൊണ്ട് തന്നെ c എന്ന variable നെ നാം control variable എന്ന് വിളിക്കുന്നു .in range(1,10) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രോഗ്രാം പ്രവര്‍ത്തിക്കേണ്ട വിലയുടെ പരിധിയാണ് ഇവിടെ ഒന്നുമുതല്‍ പത്തു വരെയാണ് നാം നല്‍കിയിട്ടുള്ളത്.
എന്നാല്‍ പൈതോന്‍ പരിചയപ്പെടുത്തുന്ന പുതിയ data type ആണ് ലിസ്റ്റ്.മറ്റു പ്രോഗ്രാമ്മുകളില്‍ array എന്ന സങ്കല്‍പ്പത്തിന്റെ പരിഷ്കരിച്ച പതിപ്പാണ്‌ ഇത്.ഈ ലിസ്റ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഉദാഹരണം നമുക്ക് നോക്കാം


list = [1,2,3,"Spam",4,5]
for i in list:
print i,


ഇവിടെ list എന്ന variable സീകരിചിരിക്കുന്ന വിലകള്‍ പ്രിന്‍റ് ചെയ്യുകയാണ്.പൈതോന്‍ ഉപയോഗിക്കുന്ന ഒരു data type ആണ് list എന്ന് മുന്‍പ് പറഞ്ഞല്ലോ

ഇനി നാം പഠിക്കുന്നത് continue എന്ന ഒരു keyword ആണ്.ആദ്യം പഠിച്ച പ്രോഗ്രാം c യുടെ വില ആറിനെ പ്രിന്‍റ് ചെയ്യാതെ ലൂപ് പ്രവര്‍ത്തിപ്പിക്കാന്‍ എന്ത് ചെയ്യാം

for c in range (1,10):
if c==6
continue
print c

ഇവിടെ c യുടെ വില 6 പ്രിന്‍റ് ചെയ്യൂന്നില്ല അവിടെ കണ്ടീഷനിനകത് continue എന്ന് കൊടുത്തതിനാല്‍ അവിടെവച്ചു പ്രോഗ്രാം c യുടെ അടുത്ത വില പരിശോദിക്കുകയാണ് ചെയ്യുന്നത് എന്നാല്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചു നോക്കൂ

for c in range (1,10):
if c==6
break
print c

അഭിപ്രായം അറിയിക്കുമല്ലോ.കൂടെ ഈ പ്രോഗ്രാം കൂടി ചെയ്യൂ

s = 'Anne was here'
for c in s:
print c,
print 'w' in s,
print ' ' in s,
print 'x' in s

2010, ജൂലൈ 7, ബുധനാഴ്‌ച

FOR LOOP ഒരു ഉദാഹരണം

ആരോഗ്യ സംപധമായ ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എന്റെ അടുത്ത പൈതോന്‍ പാടത്തിന്റെ പോസ്റ്റ്‌ ഈ ആഴ്ചയില്‍ ഇടാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കണം.ഒരു ചെറിയ break നു ശേഷം നമുക്ക് continue ചെയ്യാം .തല്കാലത്തേക്ക് ഈ ഉദാഹരണം മാത്രം

for c in range (1,10):
        print c

2010, ജൂലൈ 1, വ്യാഴാഴ്‌ച

ഇന്ക്രിമെന്റ് ഓപ്പറേറ്റര്‍

ഇവിടെ i=i+1 എന്ന വരി i+=1 എന്നാക്കി മാറ്റി എഴുതിയപ്പോഴും ഒരേ ഉത്തരം തന്നെയാണ് കിട്ടുന്നത് ഇത്തരത്തില്‍ താഴെ കൊടുത്തിരിക്കുന്ന
സ്റ്റേറ്റ് മേന്ടുകളെയും മാറ്റി എഴുതാവുന്നതാണ്
i=i-1 നെ i-=1
i=i*2 നെ i*=2
i=i/2 നെ i/=2
എന്നിങ്ങിനെ എഴുതാവുന്നതാണ്.ഒന്ന് മുതല്‍ പത്തു വരെ യുള്ള സ൦ന്ക്യ കളെ എങിനെ റിവേര്‍സ് ഓര്‍ഡര്‍ ല്‍ പ്രിന്റ്‌ ചെയ്യാം എന്ന് നോക്കാം










ഇനി
ഒരു ഗുണന പട്ടിക എങ്ങിനെ തയ്യാറാക്കുന്നു എന്ന് നോക്കാം

സ്ര്ഗ്ര്ഗീര്‍ഗ്ര്ഗ്










അടുത്ത ക്ലാസ്സില്‍ ഫോര്‍ ലൂപ് നെ കുറിച്ച് പറയാം കൂടാതെ ചില ഡാ റ്റ ടൈപ്പ് പരിചയപ്പെടാം

2010, ജൂൺ 27, ഞായറാഴ്‌ച

while കൂടുതല്‍ വിശദീകരണം














ആദ്യം നാം പുതിയതായി പഠിച്ച while എന്ന കീ വേര്‍ഡ്‌ ന്റെ പ്രവര്‍ത്തനം എങ്ങിനെയെന്ന് നോക്കാം.മുന്‍പ് നാം പഠിച്ച if എന്ന കീ വേര്‍ഡ്‌ നെ പോലെ തന്നെ while ഉം ഒരു കണ്ടീഷന്‍ ചെക്ക്‌ ചെയ്യുന്നു ,ഇവിടെയും പ്രസ്തുത കണ്ടീഷന്‍ true ആകുമ്പോള്‍ മാത്രമാണ് താഴെയുള്ള പ്രോഗ്രാം വര്‍ക്ക്‌ ചെയ്യുന്നത് .എന്നാല്‍ if ല്‍ നിന്നും വിത്യസ്ത മായി പ്രസ്തുത കണ്ടീഷന്‍ false ആകുന്നത് വരെ ചെക്ക്‌ ചെയ്തു കൊണ്ടേയിരിക്കും എന്നതാണ് വിത്യാസം.

ഇനി നമുക്ക് പ്രോഗ്രാം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം ആദ്യം നാം i എന്ന variable ന്‍റെ വാല്യൂ 1 എന്ന് നല്‍കുന്നു (assign ,initialise എന്നീ വാക്കുകളാണ് ഇതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ).അടുത്ത വരിയില്‍ നാം while എന്ന കീ വേര്‍ഡ്‌ ഉപയോഗിച്ച് i യുടെ വാല്യൂ പരിശോധിക്കുന്നു .ആദ്യ പരിശോധനയില്‍ i യുടെ വില ഒന്ന്‍ ആണെന്ന് നമുക്കറിയാം ആയതിനാല്‍ i<=5 ന്‍റെ വില true ആയിരിക്കുമല്ലോ അഥവാ ഒന്ന്‍ അഞ്ചു നേക്കാള്‍ ചെറുതാണല്ലോ . while true ആയതിനാല്‍ അടുത്ത വരി പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നു. ഈ വരി സ്ക്രീനില്‍ 1 എന്ന് പ്രിന്റ്‌ ചെയ്യുന്നു .അടുത്ത വരിയില്‍ i എന്ന variable ന്‍റെ വില ഒന്ന്‍ കൂട്ടാന്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കു i=i+1,ഇവിടെ ആദ്യം i യുടെ വില ഒന്ന്‍ ആയിരുന്നു ഇപ്പോള്‍ i യോട് കൂടി ഒന്ന് കൂടെ കൂട്ടുന്നതിനാല്‍ പുതിയ i യുടെ വില 2 ആകുന്നു.

വീണ്ടും while i<=5 : എന്ന വരി പ്രോഗ്രാം ചെക്ക്‌ ചെയ്യുന്നു അപ്പോയ്ഴും കണ്ടീഷന്‍ true ആയിരിക്കുമല്ലോ പിന്നീട് 2 എന്ന് സ്ക്രീനില്‍ പ്രിന്റ്‌ ചെയ്യുന്നു .ഇങ്ങിനെ i യുടെ വില ഓരോതവണയും മാറുകയും അത് സ്ക്രീനില്‍ പ്രിന്റു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു .അവസാനം i യുടെ വില 5 എന്ന് പ്രിന്റ്‌ ചെയ്തതിനു ശേഷം എന്താണ് സംഭവിക്കുന്നത്?? .ഈ സമയത്ത് i =5 ആണല്ലോ അടുത്ത വരി i=i+1 ല്‍ i ന്‍റെ വില 6 ആകും വീണ്ടും while i<=5: എന്ന് ചെക്ക്‌ ചെയ്യുന്നു .ഇവിടെ i യുടെ വില അഞ്ചി നേക്കാള്‍ കൂടുതല്‍ ആയതിനാല്‍ കണ്ടീഷന്‍ false എന്ന്‍ ഉത്തരം നല്‍കുന്നു.കണ്ടീഷന്‍ false ആകുമ്പോള്‍ while ലൂപ് ല്‍ നിന്നും പുറത്തേക്കു കടക്കുന്നു. ഓരോ സ്റ്റെപ്പും താഴെ കാണുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത് .
step ൦
i=1
step 1
while 1<=5 :     റിസള്‍ട്ട്‌ true എന്നാണ്
print 1
i=1+1    ഇപ്പോള്‍ i യുടെ വില 2 ആയി മാറി
step 2
while 2<=5 :     റിസള്‍ട്ട്‌ true എന്നാണ്
print 2
i=1+1    ഇപ്പോള്‍ i യുടെ വില 3 ആയി മാറി
step 3
while 3<=5 :     റിസള്‍ട്ട്‌ true എന്നാണ്
print 3
i=1+1     ഇപ്പോള്‍ i യുടെ വില 4 ആയി മാറി
step 4 while 4<=5 :     റിസള്‍ട്ട്‌ true എന്നാണ്
print 4
i=1+1     ഇപ്പോള്‍ i യുടെ വില 5 ആയി മാറി
step 5
while 5<=5 :    റിസള്‍ട്ട്‌ true എന്നാണ് ഇവിടെ സമം ആണല്ലോ
print 5
i=1+1     ഇപ്പോള്‍ i യുടെ വില 6 ആയി മാറി
step 6 while 6<=5 :    റിസള്‍ട്ട്‌ false ആയതിനാല്‍ തുടര്‍ന്നുള്ള രണ്ടു ലൈന്‍ പ്രവര്തിക്കില്ലല്ലോ .

ഇനി ഒന്ന് മുതല്‍ പത്തു വരെയുള്ള ഇരട്ട സന്ഗ്യ കല്‍ മാത്രം print ചെയ്യാന്‍ എങ്ങിനെ പ്രോഗ്രാം എഴുത്തും ??

2010, ജൂൺ 24, വ്യാഴാഴ്‌ച

ചുഴി

ഡിസിഷന്‍ സ്റ്റേറ്റ് മെന്റ് കൂടുതല്‍ വിശദീകരിക്കണം എന്ന ആവശ്യം ഇല്ലാത്തതിനാല്‍ അടുത്ത പാടതിലേക്ക് കടക്കാം.വിത്യസ്തമായ ചോദ്യങ്ങള്‍ തയ്യാറാക്കി കൂടുതല്‍ എളുപ്പമാക്കം എന്ന് ഉദേഷിച്ചിരുന്നു.എന്നാല്‍ സന്ദര്‍ശകര്‍ ആരും തന്നെ അവരുടെ സംശയങ്ങള്‍ പങ്കു വെക്കതതിനാല്‍ ഫലപ്രദമായ രീതിയില്‍ വിശദീകരിക്കാന്‍ ഉള്ള അവസരം എനിക്ക് ലഭിച്ചില്ല . കൂടുതല്‍ കമെന്റുകളും സംശയങ്ങളും അതുപോലെ സന്ദര്‍ശകരുടെ തള്ളികയറ്റവും ഉണ്ടാകുന്ന ഒരു ഇക്കിളി വിഷയമല്ല ഇത് യെന്നതിനാല്‍ എനിക്ക് ലഭിക്കുന്ന പ്രതികരണത്തില്‍ ഞാന്‍ സ൦ത്രിപ്തനാന്. ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ഉദാഹരങ്ങള്‍ ചെയ്തും മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍കൊണ്ടുംകൂടുതല്‍ ഉപകരപ്രധമാക്കാന്‍ സാധിക്കുമായിരുന്നു. ഇതെന്റെ തുടക്കമായതിനാല്‍ തന്നെ എത്ര ബുദ്ദിമുട്ടിയാലും ബ്ലോഗില്‍ ആഴ്ചയില്‍ രണ്ടു പോസ്റ്റ്‌ എങ്കിലും നല്‍കണം എന്നാണ് ഉദ്ദേശിക്കുന്നത്.ഒരു ബ്ലോഗ്ഗര്‍ ആകുന്നതിനാവശ്യമായ ഊര്‍ജം ലഭിച്ചതാണ് ഞാന്‍ നേടിയ ഏറ്റവും വലിയ വിജയം.ഒറ്റയാന്‍ തുടക്കമായത് കൊണ്ട് തന്നെ ഒരുപാട് പരിമിതികള്‍ തരണം ചെയ്തു മുന്നോട്ടു പോകേണ്ടതുണ്ട്. യഥ്ശ്ചികമായി പഠിക്കാന്‍ അവസരം ലഭിച്ച ഒന്നാണ് പൈത്തന്‍ പ്രോഗ്രാം ലാംഗ്വേജ്, സഹപ്രവര്‍ത്തകരുടെ പിന്തുണയാണ് ഭാഷയില്‍ എന്നെ പ്രവ്യീന്യനാക്കിയത് .അതുകൊണ്ട് തന്നെ ബ്ലോഗില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും പടിക്കുന്നുന്ടെങ്കില്‍ ഞാന്‍ സംത്ര്പ്തനാണ് . ഏകദേശം അടുത്ത നാല് ബ്ലോഗില്‍ പൈതോന്‍ പാഠങ്ങള്‍ തീര്‍ക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന്‍ പ്ലസ്‌ ടു കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അടിസ്ഥാനമാകി ചില ബ്ലോഗുകള്‍ തയ്യാറാക്കണം എന്ന് വിചാരിക്കുന്നു .

വെറുതെ കുറെ വെടി പറഞ്ഞു നേരം പോയി നമുക്ക് പൈതനിലേക്ക് വരാം . ചില സമയങ്ങളില്‍ നമുക്ക് ഒരേ പ്രോഗ്രാം തന്നെ വീണ്ടും വീണ്ടും പ്രവര്തിപ്പിക്കേണ്ടി വരും ഉദാഹരണം ഒന്ന് മുതല്‍ അഞ്ചു വരെ ഡിസ്പ്ലേ ചെയ്യാനുള്ള ഒരു പ്രോഗ്രാം ഉണ്ടാക്കണം എന്ന് വിചാരിക്കുക നാം എങ്ങിനെ പ്രോഗ്രാം ചെയ്യും നോക്കൂ














ഇതേ പ്രോഗ്രാം ഞാന്‍ ചരം(variable) ഉപയോഗിച്ച് ഇങ്ങിനെ മാറ്റി എഴുതാം.




















അപ്പോള്‍
ഒന്ന് മുതല്‍ നൂറു വരെ ഡിസ്പ്ലേ ചെയ്യാന്‍ ചെയ്യാന്‍ എന്ത് ചെയ്യും.ഹമ്മോ നൂറു പ്രാവശ്യം ഇങ്ങിനെ എഴുതുന്നത് ആലോചിക്കാനേ വയ്യ.അപ്പോള്‍ ഒരു പ്രതേക പ്രോഗ്രാം വരികള്‍ മാത്രം വീണ്ടും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടോ ?.പൈതോനില്‍ ചില കീ വേര്‍ഡുകള്‍ ഇതിനു വേണ്ടി ഉപയോഗിക്കുന്നു. ഇവയാണ് ലൂപ് സ്റ്റേറ്റ് മെന്റുകള്‍ എന്ന പേരില്‍ അരയാപ്പെടുന്നത്.while ,for എന്നീ കീ വേര്‍ഡുകള്‍ സാധാരണയായി ലൂപ് പ്രോഗ്രാമിന് വേണ്ടി പൈതനില്‍ ഉപയോഗിക്കുന്നത്.
while ന്‍റെ പ്രവര്ത്തന രീതി നമുക്ക് നോക്കാം.













ഇവിടെ 5 നു പകരം മറ്റു വിലകള്‍ നല്‍കി നോക്കൂ.കൂടുതല്‍ അടുത്ത ക്ലാസ്സില്‍ പറയാം.



2010, ജൂൺ 21, തിങ്കളാഴ്‌ച

പൈത്തന്‍ - 'അല്ലെങ്കില്‍' എന്ത് ??

ഇന്ന് നമുക്ക് കണ്ടീഷന്‍ കുറച്ചു കൂടെ ആഴത്തില്‍ പരിശോധിക്കാം.അവസാനം ചെയ്ത പ്രോഗ്രാമില്‍ x ന്‍റെ വില y യുടെ വിലയേക്കാള്‍ ചെറുതാകുമ്പോള്‍ പ്രോഗ്രാം ഔട്പുട്ട് ലഭിക്കുന്നില്ല!!.
ഉദാ












ഈ പ്രോഗ്രാമില്‍ x വലുതല്ലെങ്കില്‍ y വലുതാണെന്ന് നമുക്കുരപ്പാണ്.അപ്പോള്‍ കണ്ടീഷന്‍ true അല്ലെങ്കില്‍ നമുക്ക് y ആണ് വലുതെന്നു ഡിസ്പ്ലേ ചെയ്യാന്‍ എന്താണ് ചെയ്യുക. else എന്ന കീ വേര്‍ഡ്‌ ഉപയോഗിച്ച് നമുക്ക് മുകളിലുള്ള പ്രോഗ്രാം നമുക്ക് ഇങ്ങിനെ മാറ്റി എഴുതി നോക്കാം


















എങ്കില്‍ x ന്റെയും y യുടെയും വില സമമാനെങ്കിലോ??

ഇവിടെ പൈത്തന്‍ നമുക്ക് തരുന്നതും ഒരു തെറ്റായ ഔട്പുട്ട്!!.ഇത് നല്ല കൂത്ത് ഒരുവിധം ഉത്തരം ഒപ്പിച്ചു വന്നപ്പോഴാണ് ഇങ്ങിനെ ഒരു ഗുലുമാല്‍ .എങ്കിലും ഇതെങ്ങിനെ പരിഹരിക്കാം എന്ന് ശ്രമിച്ചു നോക്കാം.

ഇവിടെ ഒരു ഐഡിയ തോന്നുന്നു else നു ശേഷം വീണ്ടും ഒരു if കൊടുത്തു നോക്കിയാലോ??.നോക്കാം അല്ലെ


















അത്ഭുതം ഉത്തരം ലഭിക്കുന്നു. x,y എന്നിവയുടെ വിലകള്‍ മാറി മാറി നല്‍കി നോക്കൂ എല്ലാം ശരിയാകുന്നു!!!.മുകളില്‍ കൊടുത്ത പ്രോഗ്രാം ഇങ്ങിനെ മാറ്റി എഴുതി നോക്കൂ .















ഇവിടെ else നു ശേഷം അടുത്ത വരിയില്‍ if എന്നെഴുതുന്നത് മാറ്റി പുതിയ ഒരു കീ വേര്‍ഡ്‌ ഉപയോഗിക്കുന്നു .elif നമ്മുടെ പ്രോഗ്രാം ഒന്ന് കൂടെ സിമ്പിള്‍ ആക്കിയതായി തോന്നുന്നുണ്ടോ??

ഇത്രയും പഠിച്ച നിങ്ങള്‍ മാര്‍ക്കിനെ ഗ്രേഡ് ആക്കുന്നതിനാവശ്യ മായ ഒരു പ്രോഗ്രാം എഴുതി നോക്കുമോ (100 -90 A+ ,89-80 A, etc).പ്രോഗ്രാം കമെന്റില്‍ പോസ്റ്റ്‌ ചെയ്യുമല്ലോ.

2010, ജൂൺ 19, ശനിയാഴ്‌ച

പൈതോന്‍ ' കണ്ടീഷന്‍ ' തുടരുന്നു

കഴിഞ്ഞ ബ്ലോഗില്‍ ഞാന്‍ നല്‍കിയ രണ്ടു കമെന്റുകള്‍ കൂടി ശ്രദ്ധിച്ചിരിക്കുമല്ലോ.അവസാനം നല്‍കിയ പ്രോഗ്രാം ഒന്ന് കൂടി ഇവിടെ നല്‍കുന്നു.


x=1
y=2
''' examples of relational operators '''

print x<>y
print x!=y
print x==y
print x>=y
print x<=y

ഇവിടെ ഞാന്‍ ഒന്നിലധികം ലൈനുകളില്‍ കമന്റുകള്‍ ചെയ്യാന്‍ ഉപയോഗിച്ച (''' ''') സിംബല്‍ ചെയ്തു നോക്കികാണും എന്ന് വിചാരിക്കുന്നു. മുകളില്‍ കൊടുത്തിരിക്കുന്ന പ്രോഗ്രാമ്മിന്റെ ഔട്പുട്ട് താഴെ നല്കുന്നു

True
True
False
False
True


ഇനി മുകളിലെ പ്രോഗ്രാം ഇഫ്‌ ഉപയോഗിച്ച് മാറ്റി എഴുതുന്നു




















x ന്റെയും y യുടെയും വിലകള്‍ മാറ്റി നല്‍കി നോക്കൂ ഉത്തരം എല്ലാം True എന്ന് മാത്രമാണ്.അഥവാ കണ്ടിഷന്‍ true ആകുമ്പോള്‍ മാത്രമേ പ്രിന്‍റ് കമാന്‍ഡ് വര്‍ക്ക്‌ ചെയ്യുന്നുള്ളൂ എന്ന് മനസ്സിലാക്കാം,കൂടുതല്‍ സംശയ നിവാരണത്തിന് ഈ പ്രോഗ്രാംകൂടി ചെയൂ


























TRUE ആകുമ്പോള്‍ മാത്രമേ if നു താഴെ യുള്ള പ്രോഗ്രാം പ്രവര്‍ത്തിക്കൂ

ഇനി ഒന്നിലധികം കണ്ടീഷനുകള്‍ എങ്ങിനെ പരിശോധിക്കാം ??.

നാം മുന്‍പ് പഠിച്ച ഒരു relational ഓപ്പറേറ്റര്‍ ആണല്ലോ x<=y ഇതിനെ നമുക്ക് ഇങ്ങിനെ വായിക്കാം x ചെറുതോ അല്ലെങ്കില്‍ സമമോ ആണ് y യേക്കാള്‍ അപ്പോള്‍ അത് നമുക്ക് ഇങ്ങിനെ ഏഴുതാം












എന്നാ
പ്രോഗ്രാമ്മിനെ താഴെ പറയും വിധത്തില്‍ എഴുതാം








ഇവിടെ
രണ്ടു കണ്ടീഷനുകള്‍ ഒരേ സമയം ചെക്ക്‌ ചെയ്യുന്നതിനായി നാം or എന്ന കീ വേര്‍ഡ്‌ ഉപയോഗിക്കുന്നു.
രണ്ടു relational operates കല്‍ പരസ്പരം ബന്ധിപ്പിക്കുന്നത്നു ഉപയോഗിക്കുന്ന കീ വേര്‍ഡ്‌ ഉകള്‍ എതെല്ലാം ആണെന്ന് നോക്കാം.
OR ഇവിടെ രണ്ടു കണ്ടീഷനില്‍ഏതെങ്കിലും ഒന്ന് മാത്രം True ആയാല്‍ if വര്‍ക്ക്‌ ചെയ്യുന്നു
AND കണ്ടീഷനുകള്‍ ഒരേ സമയം True ആകുമ്പോള്‍ മാത്രമേ വര്‍ക്ക്‌ ചെയ്യുന്നുള്ളൂ

കൂടുതല്‍ ഉദാഹരണങ്ങള്‍ ചെയ്യുമല്ലോ.

ഇനി രണ്ടു സന്ഗ്യ കളില്‍ ഏതാണ് വലുതെന്നു പരിശോധിക്കാം ചെയ്യാം










ഇനി
x ന്റെയും y യുടെയും വിലകള്‍ പരസ്പരം മാറി നോക്കൂ ഉത്തരം ലഭിക്കുന്നില്ല അല്ലേ .ഇവിടെ y യുടെ വിലയാണ് വലുത് .അപ്പോള്‍ അതെങ്ങിനെ പൈതോന്‍ നമ്മോടു പറയും .അടുത്ത ക്ലാസ്സില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

മുകളില്‍ കൊടുത്ത പ്രോഗ്രാം മുകളുടെ ഔട്പുട്ട് ഇതാ

2010, ജൂൺ 16, ബുധനാഴ്‌ച

ഇഫ്‌ യു ലൈക്‌ ദിസ്‌

നിങ്ങള്‍ക്ക് എന്റെ ബ്ലോഗ്‌ ഇഷ്ടമായോ
ഇവിടെ നിങ്ങള്‍ക്ക് രണ്ടു രീതിയില്‍ മറുപടി പറയാം yes എന്നോ No എന്നോ .ഇതുപോലെ അനേകം തീരുമാനങ്ങള്‍ നാം എടുക്കാറുണ്ട് ഇല്ലേ .ഇവിടെ പൈത്തനും അത് തന്നെയാണ് ചെയ്യുന്നത്
ഉദാഹരണത്തിന് കഴിഞ്ഞ ക്ലാസ്സില്‍ പഠിച്ച ഒരു പ്രോഗ്രാം ഇവിടെ കൊടുക്കുന്നു



print 6/3


ഉത്തരം 2 എന്ന് കിട്ടുന്നു അല്ലെ

ഇനി താഴെ കാണുന്ന പ്രോഗ്രാം കൂടി ചെയ്തു നോക്കുക (മുന്‍പ് ചെയ്തതാണ്)

x=6
y=3

print x/y


ഇവിടെയും ഉത്തരം 2 എന്ന് തന്നെ


എന്നാല്‍ y ന്‍റെ വില മാറ്റി 0 (പൂജ്യം) എന്ന് നല്‍കുന്നു

x=6
y=0

print x/y

ഇപ്പോള്‍ എന്ത് സംഭവിച്ചു!!!

Traceback (most recent call last):
File ",...../Python/con12.py", line 4, in
print x/y
ZeroDivisionError: integer division or modulo by zero
>>>

പ്രോഗ്രാമ്മില്‍ എന്തോപന്തികേട്‌ ഉണ്ടെന്നു മനസ്സിലായി

തെറ്റ് സംഭവിച്ചത് y=൦ എന്നു നല്കിയപ്പോയാനെന്നുംഅറിയാം . ഒരു സന്ഗ്യ യെ പൂജ്യം കൊണ്ട് ഹരിക്കാന്‍ പറ്റില്ല എന്നു നമുക്കും അറിയാം .എന്നാല്‍ y യുടെ വില പൂജ്യം ആകുമ്പോള്‍ ഹരണം നടക്കരുത് എന്നു നമ്മുടെ പ്രോഗ്രാമ്മിനു എങ്ങിനെ നിര്‍ദേശം നല്‍കാം
അഥവാ പ്രോഗ്രാം അവിടെ ഒരു decision എടുക്കുന്നു.താഴെ പറയുന്ന പ്രോഗ്രാം ഒന്ന് ചെയ്തു നോക്കൂ

x=6
y=0

if y<> 0:
         print x/y
print "End of the prograam"

ഇവിടെ നാം പുതിയതായി രണ്ടു വരി കൂടി ചേര്‍ത്തു

if y<> 0: ഈ ശ്രദ്ധിക്കുക .ഇതിനെ ഞാന്‍ മൂന്നായി മുറിക്കുന്നു

1) if
2) y<> 0
3) :

1) ഈഫ് അഥവാ ആണെങ്കില്‍.നാം സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണല്ലോ ഇത്
2) y<> ൦ സാധാരണ നാം കണക്കില്‍ ഉപയോഗിക്കുന്ന ചില താരതമ്യ ചിഹ്നങ്ങളാണ്
<> Grater thaan
= equal to
Not equal to എന്നു എഴുതാന്‍ കണ്ടു പിടിച്ച സൂത്ര മാണ് (<>)
ഇത് ഉപയോഗിച്ചാണ് എല്ലാ കണ്ടീഷനുകള്‍ താരതമ്യ പെടുത്തുന്നത്

3) : ഏതൊരു ഭാഷയിലും ചില ചിഹ്നങ്ങള്‍ ഉപയോഗിക്കാറുണ്ട് .പൈതനില്‍ കണ്ടിഷന്‍ ലൈന്‍ അവസാനിച്ചത്‌ മനസ്സിലാക്കാനാണ് (:) ഉപയോഗിക്കുന്നത്


അവസാന വരി print "End of the prograam" പ്രോഗ്രാം അവസാനിച്ചു എന്നു മനസ്സിലാക്കാന്‍ വേണ്ടി കൊടുത്തതാണ്

if y<> 0:
         print x/y
print "End of the prograam"

മുകളില്‍ കൊടുത്ത മൂന്നു വരി നോക്കുക അതില്‍ print x/y മാര്‍ജിനില്‍ നിന്നും കുറച്ചു അകലം വിട്ടത് കാണ്നുക.ഒരേ വരിയില്‍ വന്നാല്‍ എന്ത് സംഭവിക്കും??

അടുത്ത പോസ്റ്റില്‍ കൂടുതല്‍ വിശദീകരിക്കാം

നിങ്ങളുടെ സംശയങ്ങള്‍ അഭിപ്രായങ്ങള്‍ എന്നിവ പ്രതീക്ഷിക്കുന്നു .

2010, ജൂൺ 14, തിങ്കളാഴ്‌ച

കണ്ടീഷന്‍ അഥവാ ഡിസിഷന്‍

ജീവിതത്തില്‍ ഒരു പാട് തീരുമാനങ്ങള്‍ എടുതിട്ടുള്ളവരാന് നാം.ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിനും ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.എങ്ങിനെ യാണ് പ്രോഗ്രാം തീരുമാനങ്ങള്‍ എടുക്കുന്നത് ??.അതിനു വേണ്ട കമ്മാണ്ടുകള്‍ എന്തെല്ലാം .

നമുക്ക് അതിനെ കുറിച്ച് അടുത്ത ബുധനാഴ്ച പറയാം

പ്രോഗ്രാമ്മിംഗ് എന്നത് ഒരു കലയാണ്‌ .ഒരു കുട്ടി പാട്ട് പഠിച്ചിട്ടു മിണ്ടാതിരുന്നാല്‍ പാടാന്‍ കഴിയില്ല ,ചിത്രം എത്ര തവണ വരക്കുന്നുവോ അത്രയും അവന്‍ അതില്‍ മിടുക്കാനകുന്നത് പോലെ.പ്രോഗ്രാം എത്ര തവണ ചെയ്യുന്നുവോ അത്രയും നിങ്ങള്‍ വിധകഗ്ദ്ധരാവും.

കണ്ടീഷന്‍ പഠിക്കുന്നതിനു മുന്‍പ് ഞാന്‍ മനപ്പൂര്‍വം വിട്ടുകളഞ്ഞ ചിലതാണ് ഡാറ്റാ ടൈപ്പ് ,ഒപരെട്ടാര്‍ .ഇത് ഞാന്‍ ഇനിയുള്ള ക്ലാസ്സുകളില്‍ പറയാതെ പറയും .പിന്നീട് നമുക്ക് അവ പഠിക്കാന്‍ എളുപ്പമാകും

നിങളുടെ മറുപടികള്‍ കാത്തിരിക്കുന്നു

2010, ജൂൺ 11, വെള്ളിയാഴ്‌ച

പൈത്തന്‍ ഒരു സംഭവം !!!!!

സി ലാംഗ്വേജ് ന്റെ നിഗൂട്ടതയോ ജാവയുടെ ജാടയോ ഇല്ലാത്ത ഒരു ലാംഗ്വേജ് ആണ് പ്യ്തോന്‍ അതുകൊണ്ട് തന്നെ യെതോരാള്കും വളരെ സിമ്പിള്‍ ആയി പഠിക്കാന്‍ കഴിയുന്ന ഒരു ലാംഗ്വേജ് ആണ് പ്യ്തോന്‍

നിങള്‍ പ്യ്തോന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു ആദ്യ പ്രോഗ്രാം വിജയകരമായി റണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങളുടെ ശ്രമത്തിന്റെ പകുതി വിജയിച്ചു!!!!!!

ഇനി നമുക്ക് പ്യ്തോന്‍ പഠിക്കാന്‍ തുടങ്ങാം ആദ്യം രണ്ടു സംഗ്യകള്‍ കൂട്ടാനും കുറയ്ക്കാനും പഠിക്കാം
താഴെ കാണുന്നത് ജസ്റ്റ്‌ ഒരു പൈതോന്‍ ഫയല്‍ ഉണ്ടാക്കി അതില്‍ കോപ്പി ചെയ്യുക
print 3+5
print 5-3
print 5*2
print 4/2

വളരെ സിമ്പിള്‍ അല്ലെ ഇനി ഈ സംഘ്യ കളെ ചരമായി മാറ്റുന്നെതെങ്ങിനെ എന്ന് നോക്കാം

a=4
b=2
c=a+b
print c
print a-b

എന്താണ് ചരം (വേരിയബ്ല്‍) എന്ന് വിശദീകരിക്കേണ്ട ആവശ്യം ഇല്ലാ എന്ന് തോന്നുന്നു



അപ്പോള്‍ എങ്ങിനെ നമുക്ക് ഇഷ്ടമുള്ള നമ്പര്‍ കീ ബോര്‍ഡ്‌ വഴി നല്‍കാം ????


a = raw_input("Enter First Number A= ")

b = raw_input("Enter Second Number B=")

print "A+B:"
print a+b

ഉത്തരം ശരിയാണോ
ഉദാഹരണം a=10 b=4
A+B:
104

എന്തുകൊണ്ട്??

ശെരി കണ്ടു പിടികൂ ഇതെങ്ങിനെ പരിഹരിക്കാം??
Hint :Type conversion

ഇത്രയും ചെയ്തു നോക്കിയല്ലോ.നിങളുടെ അനുഭവങ്ങളും സംശയങ്ങളും പങ്കുവെച്ചാല്‍ സന്തോഷം

അടുത്ത ക്ലാസ്സ്‌ ' കണ്ടീഷന്‍ '