2010, ജൂൺ 16, ബുധനാഴ്‌ച

ഇഫ്‌ യു ലൈക്‌ ദിസ്‌

നിങ്ങള്‍ക്ക് എന്റെ ബ്ലോഗ്‌ ഇഷ്ടമായോ
ഇവിടെ നിങ്ങള്‍ക്ക് രണ്ടു രീതിയില്‍ മറുപടി പറയാം yes എന്നോ No എന്നോ .ഇതുപോലെ അനേകം തീരുമാനങ്ങള്‍ നാം എടുക്കാറുണ്ട് ഇല്ലേ .ഇവിടെ പൈത്തനും അത് തന്നെയാണ് ചെയ്യുന്നത്
ഉദാഹരണത്തിന് കഴിഞ്ഞ ക്ലാസ്സില്‍ പഠിച്ച ഒരു പ്രോഗ്രാം ഇവിടെ കൊടുക്കുന്നു



print 6/3


ഉത്തരം 2 എന്ന് കിട്ടുന്നു അല്ലെ

ഇനി താഴെ കാണുന്ന പ്രോഗ്രാം കൂടി ചെയ്തു നോക്കുക (മുന്‍പ് ചെയ്തതാണ്)

x=6
y=3

print x/y


ഇവിടെയും ഉത്തരം 2 എന്ന് തന്നെ


എന്നാല്‍ y ന്‍റെ വില മാറ്റി 0 (പൂജ്യം) എന്ന് നല്‍കുന്നു

x=6
y=0

print x/y

ഇപ്പോള്‍ എന്ത് സംഭവിച്ചു!!!

Traceback (most recent call last):
File ",...../Python/con12.py", line 4, in
print x/y
ZeroDivisionError: integer division or modulo by zero
>>>

പ്രോഗ്രാമ്മില്‍ എന്തോപന്തികേട്‌ ഉണ്ടെന്നു മനസ്സിലായി

തെറ്റ് സംഭവിച്ചത് y=൦ എന്നു നല്കിയപ്പോയാനെന്നുംഅറിയാം . ഒരു സന്ഗ്യ യെ പൂജ്യം കൊണ്ട് ഹരിക്കാന്‍ പറ്റില്ല എന്നു നമുക്കും അറിയാം .എന്നാല്‍ y യുടെ വില പൂജ്യം ആകുമ്പോള്‍ ഹരണം നടക്കരുത് എന്നു നമ്മുടെ പ്രോഗ്രാമ്മിനു എങ്ങിനെ നിര്‍ദേശം നല്‍കാം
അഥവാ പ്രോഗ്രാം അവിടെ ഒരു decision എടുക്കുന്നു.താഴെ പറയുന്ന പ്രോഗ്രാം ഒന്ന് ചെയ്തു നോക്കൂ

x=6
y=0

if y<> 0:
         print x/y
print "End of the prograam"

ഇവിടെ നാം പുതിയതായി രണ്ടു വരി കൂടി ചേര്‍ത്തു

if y<> 0: ഈ ശ്രദ്ധിക്കുക .ഇതിനെ ഞാന്‍ മൂന്നായി മുറിക്കുന്നു

1) if
2) y<> 0
3) :

1) ഈഫ് അഥവാ ആണെങ്കില്‍.നാം സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണല്ലോ ഇത്
2) y<> ൦ സാധാരണ നാം കണക്കില്‍ ഉപയോഗിക്കുന്ന ചില താരതമ്യ ചിഹ്നങ്ങളാണ്
<> Grater thaan
= equal to
Not equal to എന്നു എഴുതാന്‍ കണ്ടു പിടിച്ച സൂത്ര മാണ് (<>)
ഇത് ഉപയോഗിച്ചാണ് എല്ലാ കണ്ടീഷനുകള്‍ താരതമ്യ പെടുത്തുന്നത്

3) : ഏതൊരു ഭാഷയിലും ചില ചിഹ്നങ്ങള്‍ ഉപയോഗിക്കാറുണ്ട് .പൈതനില്‍ കണ്ടിഷന്‍ ലൈന്‍ അവസാനിച്ചത്‌ മനസ്സിലാക്കാനാണ് (:) ഉപയോഗിക്കുന്നത്


അവസാന വരി print "End of the prograam" പ്രോഗ്രാം അവസാനിച്ചു എന്നു മനസ്സിലാക്കാന്‍ വേണ്ടി കൊടുത്തതാണ്

if y<> 0:
         print x/y
print "End of the prograam"

മുകളില്‍ കൊടുത്ത മൂന്നു വരി നോക്കുക അതില്‍ print x/y മാര്‍ജിനില്‍ നിന്നും കുറച്ചു അകലം വിട്ടത് കാണ്നുക.ഒരേ വരിയില്‍ വന്നാല്‍ എന്ത് സംഭവിക്കും??

അടുത്ത പോസ്റ്റില്‍ കൂടുതല്‍ വിശദീകരിക്കാം

നിങ്ങളുടെ സംശയങ്ങള്‍ അഭിപ്രായങ്ങള്‍ എന്നിവ പ്രതീക്ഷിക്കുന്നു .

6 അഭിപ്രായങ്ങൾ:

  1. പോസ്റ്റില്‍ നല്‍കിയിട്ടുള്ള അവസാന പ്രോഗ്രാം

    x=6
    y=0

    if y<> 0:
        print x/y
    print "End of the prograam"

    ഒന്ന് കൂടി നോക്കൂ print x/y എന്നത് മാര്‍ജിനില്‍ നിന്നും കുറച്ചു സ്പേസ് കൊടുത്തു ചെയ്യാതിരുന്നാല്‍ ഉത്തരം ലഭിക്കുന്നില്ല.സാധാരണ പ്രോഗ്രാം സ്റ്റൈല്‍ ആയി ഉപയോഗിക്കുന്ന ഒരു രീതിയാണ് indentation അഥവാ ഒരു പ്രോഗ്രാം ബ്ലോക്ക്‌ മറ്റുള്ളവയില്‍ നിന്നും തിരിച്ചറിയാന്‍ പ്രതേക ബ്ലോക്കുകള്‍ ആയി എഴുതുന്ന ശൈലി .എന്നാല്‍ പൈതോന്‍ ഈ ശൈലി കൂടുതല്‍ സീരിയസ് ആയി തന്നെ ഉപയോഗിക്കുന്നു.വലിയ പ്രോഗ്രാമുകള്‍ ചെയ്യുമ്പോള്‍ ഇക്കാര്യം കൂടുതല്‍ പഠിക്കാം

    മറുപടിഇല്ലാതാക്കൂ
  2. കഴിഞ്ഞ ബ്ലോഗില്‍ ഉണ്ടായിരുന്ന

    < > <= >= == <> എന്നീ relational operators ഉപയോഗിക്കുന്ന വിധം ഒന്ന് നോക്കാം


    x=1
    y=2
    ''' examples of relational operators '''

    print x<>y
    print x!=y
    print x==y
    print x>=y
    print x<=y
    ''' exapmle of logical operators '''
    print xprint xprint not x

    ഔട്പുട്ട് കണ്ടല്ലോ
    മനപ്പൂര്‍വം വിശദീകരണം ഒഴിവാക്കുകയാണ്,കണ്ടെത്താന്‍ ശ്രമിക്കുക

    മറുപടിഇല്ലാതാക്കൂ
  3. if നു ഒരു else case ഇല്ലേ ... സിന്റാക്സ് എങ്ങനാ...

    ഈയുള്ളവന്‍ പൈത്തനില്‍ ആദ്യമാ....

    മറുപടിഇല്ലാതാക്കൂ
  4. മാത്സ് ബ്ലോഗും ലിനക്സ് റ്റിപ്സും പൈതണ്‍ പാഠങ്ങളും ഒക്കെ ഈയിടെയാണ് കാണാനും പരീചയപ്പെടാനും സാധിച്ചത്.ഞാന്‍ അന്തിച്ച് നില്കുകയാണ്.ഒപ്പം ഓടിയെത്താന്‍ സാധിക്കുമോ?ഈ കൂട്ടായ്മയില്‍ കൂടാന്‍ വൈകീയതില്‍ കുണ്ഠിതമുണ്ട്. ഒരു കൈ നോക്കീക്കളയാം.

    മറുപടിഇല്ലാതാക്കൂ
  5. I am too late to join in this blog. I am a fresher as a IT instructor. So I need all of your help. it is very helpful for freshers like me .I request you to post PDF copy Python and Geogebra lessons.

    മറുപടിഇല്ലാതാക്കൂ