ഡിസിഷന്‍ സ്റ്റേറ്റ് മെന്റ് കൂടുതല്‍ വിശദീകരിക്കണം എന്ന ആവശ്യം ഇല്ലാത്തതിനാല്‍ അടുത്ത പാടതിലേക്ക് കടക്കാം.വിത്യസ്തമായ ചോദ്യങ്ങള്‍ തയ്യാറാക്കി കൂടുതല്‍ എളുപ്പമാക്കം എന്ന് ഉദേഷിച്ചിരുന്നു.എന്നാല്‍ സന്ദര്‍ശകര്‍ ആരും തന്നെ അവരുടെ സംശയങ്ങള്‍ പങ്കു വെക്കതതിനാല്‍ ഫലപ്രദമായ രീതിയില്‍ വിശദീകരിക്കാന്‍ ഉള്ള അവസരം എനിക്ക് ലഭിച്ചില്ല . കൂടുതല്‍ കമെന്റുകളും സംശയങ്ങളും അതുപോലെ സന്ദര്‍ശകരുടെ തള്ളികയറ്റവും ഉണ്ടാകുന്ന ഒരു ഇക്കിളി വിഷയമല്ല ഇത് യെന്നതിനാല്‍ എനിക്ക് ലഭിക്കുന്ന പ്രതികരണത്തില്‍ ഞാന്‍ സ൦ത്രിപ്തനാന്. ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ഉദാഹരങ്ങള്‍ ചെയ്തും മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍കൊണ്ടുംകൂടുതല്‍ ഉപകരപ്രധമാക്കാന്‍ സാധിക്കുമായിരുന്നു. ഇതെന്റെ തുടക്കമായതിനാല്‍ തന്നെ എത്ര ബുദ്ദിമുട്ടിയാലും ബ്ലോഗില്‍ ആഴ്ചയില്‍ രണ്ടു പോസ്റ്റ് എങ്കിലും നല്‍കണം എന്നാണ് ഉദ്ദേശിക്കുന്നത്.ഒരു ബ്ലോഗ്ഗര്‍ ആകുന്നതിനാവശ്യമായ ഊര്‍ജം ലഭിച്ചതാണ് ഞാന്‍ നേടിയ ഏറ്റവും വലിയ വിജയം.ഒറ്റയാന്‍ തുടക്കമായത് കൊണ്ട് തന്നെ ഒരുപാട് പരിമിതികള്‍ തരണം ചെയ്തു മുന്നോട്ടു പോകേണ്ടതുണ്ട്. യഥ്ശ്ചികമായി പഠിക്കാന്‍ അവസരം ലഭിച്ച ഒന്നാണ് പൈത്തന്‍ പ്രോഗ്രാം ലാംഗ്വേജ്, സഹപ്രവര്‍ത്തകരുടെ പിന്തുണയാണ് ഈ ഭാഷയില്‍ എന്നെ പ്രവ്യീന്യനാക്കിയത് .അതുകൊണ്ട് തന്നെ ഈ ബ്ലോഗില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും പടിക്കുന്നുന്ടെങ്കില്‍ ഞാന്‍ സംത്ര്പ്തനാണ് . ഏകദേശം അടുത്ത നാല് ബ്ലോഗില്‍ പൈതോന്‍ പാഠങ്ങള്‍ തീര്‍ക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന്‍ പ്ലസ് ടു കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അടിസ്ഥാനമാകി ചില ബ്ലോഗുകള്‍ തയ്യാറാക്കണം എന്ന് വിചാരിക്കുന്നു .
വെറുതെ കുറെ വെടി പറഞ്ഞു നേരം പോയി നമുക്ക് പൈതനിലേക്ക് വരാം . ചില സമയങ്ങളില്‍ നമുക്ക് ഒരേ പ്രോഗ്രാം തന്നെ വീണ്ടും വീണ്ടും പ്രവര്തിപ്പിക്കേണ്ടി വരും ഉദാഹരണം ഒന്ന് മുതല്‍ അഞ്ചു വരെ ഡിസ്പ്ലേ ചെയ്യാനുള്ള ഒരു പ്രോഗ്രാം ഉണ്ടാക്കണം എന്ന് വിചാരിക്കുക നാം എങ്ങിനെ പ്രോഗ്രാം ചെയ്യും നോക്കൂ

ഇതേ പ്രോഗ്രാം ഞാന്‍ ചരം(variable) ഉപയോഗിച്ച് ഇങ്ങിനെ മാറ്റി എഴുതാം.

അപ്പോള്‍ ഒന്ന് മുതല്‍ നൂറു വരെ ഡിസ്പ്ലേ ചെയ്യാന്‍ ചെയ്യാന്‍ എന്ത് ചെയ്യും.ഹമ്മോ നൂറു പ്രാവശ്യം ഇങ്ങിനെ എഴുതുന്നത് ആലോചിക്കാനേ വയ്യ.അപ്പോള്‍ ഒരു പ്രതേക പ്രോഗ്രാം വരികള്‍ മാത്രം വീണ്ടും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടോ ?.പൈതോനില്‍ ചില കീ വേര്‍ഡുകള്‍ ഇതിനു വേണ്ടി ഉപയോഗിക്കുന്നു. ഇവയാണ് ലൂപ് സ്റ്റേറ്റ് മെന്റുകള്‍ എന്ന പേരില്‍ അരയാപ്പെടുന്നത്.while ,for എന്നീ കീ വേര്‍ഡുകള്‍ സാധാരണയായി ലൂപ് പ്രോഗ്രാമിന് വേണ്ടി പൈതനില്‍ ഉപയോഗിക്കുന്നത്.
while ന്‍റെ പ്രവര്ത്തന രീതി നമുക്ക് നോക്കാം.

ഇവിടെ 5 നു പകരം മറ്റു വിലകള്‍ നല്‍കി നോക്കൂ.കൂടുതല്‍ അടുത്ത ക്ലാസ്സില്‍ പറയാം.
i will publish my next chapter on Sunday.it prepared and saved.that blog explain more about while loop.
മറുപടിഇല്ലാതാക്കൂ