2010, ജൂൺ 11, വെള്ളിയാഴ്‌ച

പൈത്തന്‍ ഒരു സംഭവം !!!!!

സി ലാംഗ്വേജ് ന്റെ നിഗൂട്ടതയോ ജാവയുടെ ജാടയോ ഇല്ലാത്ത ഒരു ലാംഗ്വേജ് ആണ് പ്യ്തോന്‍ അതുകൊണ്ട് തന്നെ യെതോരാള്കും വളരെ സിമ്പിള്‍ ആയി പഠിക്കാന്‍ കഴിയുന്ന ഒരു ലാംഗ്വേജ് ആണ് പ്യ്തോന്‍

നിങള്‍ പ്യ്തോന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു ആദ്യ പ്രോഗ്രാം വിജയകരമായി റണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങളുടെ ശ്രമത്തിന്റെ പകുതി വിജയിച്ചു!!!!!!

ഇനി നമുക്ക് പ്യ്തോന്‍ പഠിക്കാന്‍ തുടങ്ങാം ആദ്യം രണ്ടു സംഗ്യകള്‍ കൂട്ടാനും കുറയ്ക്കാനും പഠിക്കാം
താഴെ കാണുന്നത് ജസ്റ്റ്‌ ഒരു പൈതോന്‍ ഫയല്‍ ഉണ്ടാക്കി അതില്‍ കോപ്പി ചെയ്യുക
print 3+5
print 5-3
print 5*2
print 4/2

വളരെ സിമ്പിള്‍ അല്ലെ ഇനി ഈ സംഘ്യ കളെ ചരമായി മാറ്റുന്നെതെങ്ങിനെ എന്ന് നോക്കാം

a=4
b=2
c=a+b
print c
print a-b

എന്താണ് ചരം (വേരിയബ്ല്‍) എന്ന് വിശദീകരിക്കേണ്ട ആവശ്യം ഇല്ലാ എന്ന് തോന്നുന്നു



അപ്പോള്‍ എങ്ങിനെ നമുക്ക് ഇഷ്ടമുള്ള നമ്പര്‍ കീ ബോര്‍ഡ്‌ വഴി നല്‍കാം ????


a = raw_input("Enter First Number A= ")

b = raw_input("Enter Second Number B=")

print "A+B:"
print a+b

ഉത്തരം ശരിയാണോ
ഉദാഹരണം a=10 b=4
A+B:
104

എന്തുകൊണ്ട്??

ശെരി കണ്ടു പിടികൂ ഇതെങ്ങിനെ പരിഹരിക്കാം??
Hint :Type conversion

ഇത്രയും ചെയ്തു നോക്കിയല്ലോ.നിങളുടെ അനുഭവങ്ങളും സംശയങ്ങളും പങ്കുവെച്ചാല്‍ സന്തോഷം

അടുത്ത ക്ലാസ്സ്‌ ' കണ്ടീഷന്‍ '

4 അഭിപ്രായങ്ങൾ:

  1. പൈതണ്‍ വളരെ മെച്ചമായി തേന്നുന്നു. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. .

    ഇനി അഭിപ്രായം ഇല്ലാന്ന് പറഞ്ഞു കരയണ്ട...

    ആ മറുപടി വായിച്ചു.. പോസ്റ്റ്‌ ചെയ്തു കൂടായിരുന്നോ....

    സ്ഥിരമായി ഇതില്‍ വരാറുള്ള ആളാണെന്ന് മനസിലായി.. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു...

    (സാങ്കേതിക കാരണങ്ങള്‍ മൂലം പൈത്തണ്‍ പഠനം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞേ തുടങ്ങാന്‍ കഴിയൂ.... ബാക്കി അഭിപ്രായങ്ങള്‍ അപ്പോള്‍ )

    മറുപടിഇല്ലാതാക്കൂ
  3. എന്റെ ബ്ലോഗില്‍ ആദ്യ കമ്മെന്റ് തന്ന അലി സാറിനും ജോംസ് സാറിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  4. raw_ എന്നത് സ്രിങ്ങായി സ്റ്റോര്‍ ചെയ്യാനാണല്ലേ...
    അതുമാറ്റിയപ്പൊ ശരിയായി.

    മറുപടിഇല്ലാതാക്കൂ