2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഫോര്‍ ലൂപ് continue & break keywords

ഇടവേളയ്ക്കു ശേഷം നമുക്ക് തുടരാം.കഴിഞ്ഞ ക്ലാസ്സില്‍ ഫോര്‍ ലൂപ്പില്‍ ഉദാഹരണം നല്‍കുകയുണ്ടായി നമുക്ക് ഒന്ന് കൂടെ ഇത് പരിശോധിക്കാം

for c in range (1,10):
print c

for എന്ന കീ വേര്‍ഡ്‌ ഉപയോഗിച്ച് നേരത്തെ while ലൂപ് ചെയ്ത അതേ പ്രോഗ്രാം തന്നെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.while ലൂപ്പില്‍ ഒരു കണ്ടീഷന്‍ ആണ് നാം ലൂപ്പിന്‍റെ പ്രവര്‍ത്തനത്തിന് (ഉദാ: i<=10) ഉപയോഗിചെതെങ്കില്‍ ഇവിടെ ഒരു ചരം അഥവാ ഒരു variable ആണ് ലൂപ്പിനെ കന്ട്രോള്‍ ചെയ്യുന്നത്.അതുകൊണ്ട് തന്നെ c എന്ന variable നെ നാം control variable എന്ന് വിളിക്കുന്നു .in range(1,10) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രോഗ്രാം പ്രവര്‍ത്തിക്കേണ്ട വിലയുടെ പരിധിയാണ് ഇവിടെ ഒന്നുമുതല്‍ പത്തു വരെയാണ് നാം നല്‍കിയിട്ടുള്ളത്.
എന്നാല്‍ പൈതോന്‍ പരിചയപ്പെടുത്തുന്ന പുതിയ data type ആണ് ലിസ്റ്റ്.മറ്റു പ്രോഗ്രാമ്മുകളില്‍ array എന്ന സങ്കല്‍പ്പത്തിന്റെ പരിഷ്കരിച്ച പതിപ്പാണ്‌ ഇത്.ഈ ലിസ്റ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഉദാഹരണം നമുക്ക് നോക്കാം


list = [1,2,3,"Spam",4,5]
for i in list:
print i,


ഇവിടെ list എന്ന variable സീകരിചിരിക്കുന്ന വിലകള്‍ പ്രിന്‍റ് ചെയ്യുകയാണ്.പൈതോന്‍ ഉപയോഗിക്കുന്ന ഒരു data type ആണ് list എന്ന് മുന്‍പ് പറഞ്ഞല്ലോ

ഇനി നാം പഠിക്കുന്നത് continue എന്ന ഒരു keyword ആണ്.ആദ്യം പഠിച്ച പ്രോഗ്രാം c യുടെ വില ആറിനെ പ്രിന്‍റ് ചെയ്യാതെ ലൂപ് പ്രവര്‍ത്തിപ്പിക്കാന്‍ എന്ത് ചെയ്യാം

for c in range (1,10):
if c==6
continue
print c

ഇവിടെ c യുടെ വില 6 പ്രിന്‍റ് ചെയ്യൂന്നില്ല അവിടെ കണ്ടീഷനിനകത് continue എന്ന് കൊടുത്തതിനാല്‍ അവിടെവച്ചു പ്രോഗ്രാം c യുടെ അടുത്ത വില പരിശോദിക്കുകയാണ് ചെയ്യുന്നത് എന്നാല്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചു നോക്കൂ

for c in range (1,10):
if c==6
break
print c

അഭിപ്രായം അറിയിക്കുമല്ലോ.കൂടെ ഈ പ്രോഗ്രാം കൂടി ചെയ്യൂ

s = 'Anne was here'
for c in s:
print c,
print 'w' in s,
print ' ' in s,
print 'x' in s

4 അഭിപ്രായങ്ങൾ:

  1. കുറേക്കൂടി ഊര്‍ജ്ജസ്വലമാകണം. ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇവിടെ വന്നിരിക്കും.

    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി സാര്‍

    കൂടുതല്‍ കരുതും ഉള്ളടക്കവുമായി പുതിയ പോസ്റ്റുകളും വിഷയങ്ങളും അവതരിപ്പിക്കാന്‍ ശ്രമിക്കും .താങ്കളുടെ പ്രോത്സാഹനം ഒരു ഊര്‍ജമായി ഞാനെടുക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. അവസാന പ്രോഗ്രാം എന്താണ് ഉദ്ദേശിക്കുന്നത് ? മനസ്സിലായില്ല.
    ഒന്നു വിശദീകരിക്കാമോ ?
    ഓരോ print നു ശേഷവും comma ഇടുന്നതു കൊണ്ട് ഒരേ line ല്‍ print ചെയ്തു വരുന്നു. comma ഇല്ലെങ്കില്‍ വ്യത്യസ്ത വരികളില്‍ അടിച്ചു വരുന്നു

    മറുപടിഇല്ലാതാക്കൂ
  4. @ ഭാമ ടീച്ചര്‍
    അവസാനത്തെ പ്രോഗ്രാം ,ഞാന്‍ ലിസ്റ്റിനെ കുറിച്ച് പറഞ്ഞതോര്‍ക്കുമല്ലോ ഇവിടെ ഒരു സ്ട്രിംഗ് തന്നെ ഒരു ലിസ്റ്റ് ആയി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.ലൂപ് ഉപയോഗിച്ച് കൊണ്ട് s എന്ന variable ഇല്‍ ഉള്ള ഓരോ അക്ഷരങ്ങളെയും c എന്ന variable പ്രിന്‍റ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്.പിന്നെ true false ഉത്തരങ്ങളും ശ്രടിചിരിക്കുമല്ലോ.അവിടെ ഒരു പ്രതേക അക്ഷരം തന്നിരിക്കുന്ന സ്തൃന്‍ ഇല്‍ ഉണ്ടോ എന്നു പരിശോധിക്കുകയാണ്.മറ്റു ഭാഷകളില്‍ നിന്നും പൈത്തന് ഉള്ള ഒരു പ്രേതെകതയാണ് ഇവ .കാരണം ഇതേ പ്രവര്‍ത്തനം നടത്തുന്നതിന് മറ്റുള്ള പ്രോഗ്രാമുകളില്‍ കൂടുതല്‍ വരി എഴുതേണ്ടി വരും.പ്രിന്‍റ് ചെയ്തതിനു ശേഷം കോമ നല്‍കിയാല്‍ അടുത്ത പ്രിന്റും അതെളിനില്‍ തന്നെ വരും എന്നു നമുക്ക് കാണാം

    മറുപടിഇല്ലാതാക്കൂ